ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ‍ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൗണ്ടുകളില്‍ നിന്ന് തന്‍റെ അക്കൗണ്ടുകളിലേക്ക് പണം വന്നുവെന്ന് അനൂപ് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

ബെംഗളൂരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേസിലെ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ് ഇ. ഡി. പലരില്‍ നിന്നായി അനൂപ് മുഹമ്മദിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി ഇ.ഡി കണ്ടെത്തി. ബിനീഷ് കൊടിയേരിയില്‍ നിന്ന് തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണ സംഘത്തോട് അനൂപ് മുഹമ്മദ് സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റ് പല ഉറവിടങ്ങളില്‍ നിന്നും പണം എത്തിയതിന്‍റെ രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹാജരാക്കിയപ്പോഴാണ് ആരൊക്കെ നിക്ഷേപിച്ചുവെന്നറിയില്ലെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയത്. താന്‍ പണം ആവശ്യപ്പെട്ടത് ബിനീഷിനോടാണെന്ന് കൂടി അനൂപ് സമ്മതിച്ചതോടെയാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്. ഇരുവരേയും ഒരുമിച്ച്‌ ചോദ്യം ചെയ്യാനായും ഇ.ഡി പദ്ധതി തയ്യാറാക്കിയെങ്കിലും ബിനീഷ് അസൗകര്യം അറിയിച്ചതോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് ബിനീഷിനെ പ്രത്യേകം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ 20 അക്കൌണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഹോട്ടല്‍ വ്യവസായത്തിനുള്ള സാമ്പത്തിക സഹായം മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇ.ഡിക്ക് ബിനീഷ് കോടിയേരി നല്‍കിയ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...