ഷോക്കേറ്റ കൊമ്പനെ കുഴിച്ചു മൂടി കര്‍ഷകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍: കൃഷിയിടത്തില്‍ ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കര്‍ഷകര്‍ അറസ്​റ്റില്‍. കര്‍ഷകരായ വിഗ്​നേശ്വരന്‍ (40), ഗോപാലകൃഷ്ണന്‍ (21), അജിത് കുമാര്‍ (18) എന്നിവരാണ് അറസ്​റ്റിലായത്. ചിന്നകുന്നൂരിലെ ബെത്തട്ടി പെന്തൂര്‍ ഗ്രാമത്തിലാണ് സംഭവം.

വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഉരുളക്കിഴങ്ങ് കൃഷിയിടത്തില്‍ അനധികൃതമായി സോളാര്‍ വേലി വെച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞു. ഈ വിവരം മറച്ചുവെച്ച്‌ മൂന്നുപേരും ചേര്‍ന്ന്​ ആനയുടെ ജഡം കുഴിച്ചുമൂടി.

സംശയം തോന്നിയ വനപാറാവുകാരന്‍ മഹേന്ദ്രനാണ് ഉന്നത അധികാരികള്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന്​ വനപാലക സംഘം നടത്തിയ അന്വേഷണത്തിലാണ് കര്‍ഷകര്‍ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...