കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോക ഗജദിനം ലളിതമായി ആചരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് കോന്നി ആനത്താവളത്തില്‍ പന്ത്രണ്ട് വര്‍ഷമായി ജോലി ചെയ്തിരുന്ന മോഹനന്‍ നായര്‍ എന്ന പാപ്പാനെ പ്രിയദര്‍ശിനി എന്ന പിടിയാന തേറ്റ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഈ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ വന്നെത്തിയ ഗജദിനം പേരിന് മാത്രമായി ആചരിക്കുകയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍.

ആനത്താവളത്തിലെ മീന, ഈവ എന്നീ ആനകള്‍ക്ക് മാത്രമാണ് ആനയൂട്ട് നടത്തിയത്. കരിമ്പും ശര്‍ക്കരയും പഴവും റാഗിയുമെല്ലാം ആനകള്‍ക്ക് നല്‍കി. ആനത്താവളത്തിലെത്തിയ സന്ദര്‍ശകരും ആനയ്ക്ക് ഭക്ഷണം നല്‍കി. കോന്നി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ ഡോ.ജെയ്സ്മോന്‍ പി.അച്ചന്‍കുഞ്ഞ്, കുമ്മണ്ണൂര്‍ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസര്‍ ശ്രീകുമാര്‍, ഇക്കോ ടൂറിസം ഉദ്യോഗസ്ഥരായ ഷിനോജ്, സൗമേന്ദ്രകുമാര്‍, കെ.എസ്.ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ അനുസ്മരണവും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...

17കാരിയെ അനുമതിയില്ലാതെ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയത് മൂന്നു തവണ ; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രി...

0
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ...