17കാരിയെ അനുമതിയില്ലാതെ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയത് മൂന്നു തവണ ; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രി വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ വീഴ്ച ആരോപണം. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ 17കാരിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ മൂന്ന് തവണ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പരിശോധനയിൽ ഗർഭിണിയാണെന്ന തെറ്റായ ഫലം നൽകിയെന്നുമാണ് പരാതി. കല്യാൺ-ഡോംബിവ്‌ലി മേഖലയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിലാണ് സംഭവം. പരിശോധനകൾക്ക് പിന്നാലെ പെൺകുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. ഇതോടെ ആശങ്കയിലായ കുടുംബം പെൺകുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.

സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയല്ലെന്ന് വ്യക്തമായത്. തുടർന്ന് ആർത്തവ സംബന്ധമായ അസുഖത്തിന് ചികിത്സ നൽകിയ ശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ പരിശോധനാ നടപടികൾക്കെതിരെ കുടുംബം പരാതി ഉന്നയിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരാതിയെ തുടർന്ന് കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...