പാലക്കാട് : അമ്പലപ്പാറയില്‍ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വില്‍സണെ റിമാന്റ് ചെയ്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച് കെണിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തതിരിക്കുന്നത്. ഇന്നലെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുവിഴാംകുന്ന് ഒതുക്കുംപാറ എസ്റ്റേറ്റ് ഉടമ അബ്ദുള്‍കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായാണ് വനംവകുപ്പും പോലീസും തിരച്ചില്‍ നടത്തുന്നത്. മുന്‍പും ഇവര്‍ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വില്‍സണ്‍ തേങ്ങയില്‍ പന്നിപ്പടക്കം ഒളിപ്പിച്ച് കാട്ടില്‍ വെച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ റിമാന്റ് ചെയ്തു
RECENT NEWS
Advertisment