കുന്നംകുളത്ത് ആന ഇടഞ്ഞു ; നാട്ടുകാർ പരിഭ്രാന്തിയിലായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളം ചൂണ്ടല്‍ പുതുശേരിയില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പുതുശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പുതുശേരി വിജയന്‍’ എന്ന ആനയാണ് ഇടഞ്ഞത്. ഉച്ചയ്ക്ക് 12:30ന് പഴുന്നാന റോഡിലുള്ള പാറക്കുളത്തിന് സമീപത്തെ പറമ്പിൽ നിന്നും പനമ്പട്ടയെടുക്കുന്നതിനിടെയാണ് സംഭവം. പട്ടയെടുക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ആന ഇടയുകയായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാരുടെയും ഉടമയുടെയും നേതൃത്വത്തില്‍ ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് സമീപവാസിയായ കുമാരന്റെ വീട്ടുമുറ്റത്ത് ആനയെ തളയ്ക്കുകയായിരുന്നു.

പാപ്പാന്‍മാരുടെയും ഉടമയുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകാതെ ആനയെ തളയ്ക്കാനായി. നിലവില്‍ ആന ശാന്തനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉടമസ്ഥന്‍ അറിയിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....