സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം ; രണ്ട് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയിലെ ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സൂര്യസരസ്സ് എന്ന സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലിഫ്റ്റിൻ്റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. ആയുർവേദ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ സോന, ഒഡീഷ സ്വദേശിനി പ്രീത്യുഷ എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഒരു വർഷം മുൻപാണ് ലിഫ്റ്റ് സ്ഥാപിച്ചത്. അപകടം നടന്ന ലിഫ്റ്റിന് ലൈസൻസ് ഇല്ലായിരുന്നു. നിർമാണത്തിലെ അപാകതയെ തുടർന്നാണ് ലൈസൻസ് അപേക്ഷ നിരസിച്ചത്. കൂടാതെ അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിക്കാൻ നിർദേശിച്ചു. എന്നാൽ ഈ ലിഫ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്നു. സംഭവത്തിൽ ആയുർവേദ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...