ഗൾഫിൽ മത്സ്യബന്ധനത്തിനിടെ പിടിയിൽ ; ഏഴു മലയാളികൾ ഉൾപ്പെടെ 11 പേർ ഇറാൻ ജയിലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന പേരിൽ അഞ്ചുതെങ്ങ്, പരവൂർ സ്വദേശികളായ ഏഴു മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ ഇറാൻ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജു ജോർജ് (54), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകം വീട്ടിൽ ആരോഗ്യരാജ് (43), അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകത്ത് ഡെന്നിസൺ പൗലോസ് (48), അഞ്ചുതെങ്ങ് കായിക്കര കുളങ്ങര പടിഞ്ഞാറ്റിൽ സ്റ്റാൻലി വാഷിങ്ടൺ (44), അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടത്തിൽ എൽ. ഡിക്സൺ (46), കൊല്ലം പരവൂർ കോങ്ങൽ കൊല്ലക്കന്റഴികം വീട്ടിൽ ഷാഹുൽഹമീദ് (48), പരവൂർ പുതുമല ഷാഹിദ മൻസിലിൽ ഷംസീർ(47) എന്നിവരും തമിഴ്നാട്ടിൽ നിന്നുള്ള മൂന്നുപേരും ബോട്ടുടമയായ ഗൾഫ് സ്വദേശിയുമാണ് ഇറാൻ ജയിലിലായത്.

മത്സ്യബന്ധന വീസയിൽ യുഎഇയിലെ അജ്മാനിൽ എത്തിയവർ സ്പോൺസറായ യുഎഇ സ്വദേശിക്കൊപ്പം അതിർത്തി കടന്നു പോയതറിയാതെ മീൻപിടിത്തം നടത്തുന്നതിനിടെ കഴിഞ്ഞ 18ന് ഇറാൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പിറ്റേന്നു തന്നെ വിവരം അജ്മാനിലുള്ള ചിലർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും വിവരങ്ങൾ വിശ്വസനീയമായിരുന്നില്ല. ജയിലിലായ സംഘത്തിലുള്ള സാജു ജോർജ് കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ട് തങ്ങൾ കസ്റ്റഡിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു. സർക്കാർ ഇടപെടൽ ഉണ്ടായാലേ മോചനം സാധ്യമാവൂ എന്ന് സാജു അറിയിക്കുന്നതിനിടെ ഫോൺ കട്ടായി. ജയിലിലായവരെല്ലാം നിർധന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പെട്ടവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...