കോന്നി : സാമൂഹ്യവനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷന് കീഴിൽ എലിമുള്ളുംപ്ലാക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുക്കിയ വിദ്യാവനം പദ്ധതി ശ്രദ്ധേയമാകുന്നു. 2.40 ലക്ഷം രൂപ ചെലവിലാണ് സാമൂഹ്യ വന വത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ സ്വാഭാവിക വനങ്ങൾ ആവശ്യമാണ്. എന്നാൽ സ്വാഭാവിക വനങ്ങളിൽ മുപ്പത് വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാവനത്തിൽ സൃഷ്ടിക്കുവാൻ സാധിക്കും.
ഒരു മീറ്റർ സ്ക്വയർ ഭൂമിയിൽ അഞ്ച് മരം എന്ന കണക്കിൽ ഇടതൂർന്ന രീതിയിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു വൻമരം, രണ്ട് ചെറുമരം, രണ്ട് കുറ്റി ചെടി എന്നിവ ഉൾപ്പെടുന്നുണ്ട്. മരങ്ങൾ നട്ടതിന് മുൻപ് ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റിയതിന് ശേഷം മേൽമണ്ണുമായി ചാണക പൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിച്ചോറ്, പിണ്ണാക്ക് ഇവ കൂട്ടി ചേർത്താണ് മരതൈകൾ നട്ടത്. ഈ മരങ്ങൾ രണ്ട് മുതൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പൂർണ്ണമായും സ്വയം പര്യാപ്തതയിൽ ആയിക്കഴിഞ്ഞ് ഒരു ചെറുവനമായി മാറും.
വിദ്യാ വനത്തിലെ അഞ്ച് സെന്ററിൽ നാഗലിംഗ മരം, മാവ്, എടന, താന്നി, മലവിരിഞ്ഞി തുടങ്ങി 155 ൽ പരം ഇനത്തിൽ പെട്ട നാനൂറ്റി മുപ്പത് തൈകളാണ് നട്ടിരിക്കുന്നത്. നാട്ടിലെ സാധാരണ വനങ്ങളിൽ കാണപ്പെടുന്ന വൃക്ഷ തൈകൾ ആണ് വിദ്യാവനത്തിൽ ഉള്ളത്. പക്ഷികളെയും ഷെഡ് പദങ്ങളെയും ആകർഷിക്കുന്നതിനും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കുന്നതിനും വംശ നാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ് വിദ്യാ വനം. മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ഓരോ മരത്തിന്റെയും സമ്പൂർണ്ണ വിവരങ്ങൾ ലഭിക്കും. പ്രൊജക്ടുകൾ തയ്യാറാക്കുന്നതിനും ശാസ്ത്രീയ പഠനത്തിനും ഏറെ ഗുണകരമാണ് ഈ സംവിധാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































