മതനിരപേക്ഷത സംരക്ഷിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡോ.തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മതനിരപേക്ഷത സംരക്ഷിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 32 മത് ജില്ലാ സമ്മേളനം മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ വളര്‍ച്ച മതനിരപേക്ഷതയിലൂന്നിയതാണ്.

വര്‍ഗീയത ശക്തിപ്പെടുത്തുന്ന വിധത്തില്‍ വിദ്യാഭ്യാസത്തെ പൊളിച്ചെഴുതുവാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ പ്രധാന പങ്കുവഹിക്കേണ്ടത് അധ്യാപക സമൂഹമാണ്. സ്വന്തം വിദ്യാലയങ്ങളില്‍ മികവാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളൊരുക്കുകയെന്നതും സംഘടനാ പ്രവര്‍ത്തനമായി കരുതണം. ജാതിരഹിതമായ പൗരബോധത്തെ സൃഷ്ടിച്ച പൊതു വിദ്യാലയങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും പഠിക്കണം.

വിവരങ്ങള്‍ കുത്തി നിറയ്ക്കുന്ന അധ്യാപക ജോലിയില്‍ നിന്നും കുട്ടികളുടെ പക്ഷത്തു നിന്നുള്ള മികവാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. മതനിരപേക്ഷതയും ശാസ്ത്രീയ മനോഭാവവും കേരള വിദ്യാഭ്യാസത്തിന്റെ കരുത്താണ്. അത് സംരക്ഷിക്കുകയെന്നത് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരുടെ മുഖ്യ അജണ്ടയാകണമെന്നും ഡോ. ടി എം തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പിജി ആനന്ദന്റെ അധ്യക്ഷതയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബിനു വര്‍ഗീസ്, എഫ്.എസ്.ഇ.ടി.ഓ. ജില്ലാ സെക്രട്ടറി ഡി. സുഗതന്‍ , കെ.എസ്.ടി.എ . സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി. ബിന്ദു, കെ.എന്‍. അനില്‍കുമാര്‍, എസ്.ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്.ടി.എ. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ജെ. ഹരികുമാര്‍, സംസ്ഥാന ട്രഷറര്‍ ടി.കെ.എ. ഷാഫി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി എന്നിവര്‍ സംബന്ധിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് ബിജി കെ. നായര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.പ്രഭാകരന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എസ്. ശൈലജകുമാരി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വൈകുന്നേരം മല്ലപ്പള്ളി ടൗണില്‍ നടന്ന പൊതുസമ്മേളനം മുന്‍ എം.എല്‍.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.ബിന്ദു, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാന്‍ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി.കെ. പ്രസന്നന്‍, എന്‍.ഡി. വത്സല, കെ.ഹരികുമാര്‍, ജില്ലാ ജോ.സെക്രട്ടറി എം. ദീപ്തി എന്നിവര്‍ പ്രസംഗിച്ചു.

നാളെ രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. 11 ന് വികസന സെമിനാര്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് എസ്. വള്ളിക്കോടിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 2 ന് സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് പ്രസംഗിക്കും. 3 ന് തെരഞ്ഞെടുപ്പ്. 4 ന് സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...