എലിമുള്ളുംപ്ലാക്കൽ – പേരുവാലി എം.ജി റോഡ്‌ നവീകരണത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: കാലങ്ങളായി തകർന്നു കിടക്കുന്ന എലിമുള്ളുംപ്ലാക്കൽ – പേരുവാലി എം.ജി റോഡ്‌ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്‌ നവീകരിക്കുന്നത്. പരമ്പരാഗതമായി 100 കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്‌ തകർന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു. റോഡിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. നിരവധി പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലെ റോഡ്‌ വീതി കൂട്ടി സഞ്ചാര യോഗ്യമാക്കണം എന്നുള്ളത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ഒന്നര കിലോമീറ്ററോളം വരുന്ന റോഡ്‌ ആവശ്യത്തിന് വീതി കൂട്ടിയാണ് നവീകരിക്കുന്നത്.

റോഡിന് സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിക്കും. ടാറിംഗ്, സൈഡ് വാൾ കോൺക്രീറ്റിങ്, ഐറിഷ് ഓട നിർമ്മാണം എന്നിവ നവീകരണത്തിന്റെ ഭാഗമായി നടക്കും. പേരുവാലിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാജി കെ സാമൂവേൽ അധ്യക്ഷത വഹിച്ചു. വനസംരക്ഷണ സമതി പ്രസിഡന്റ്‌ പി കെ അജികുമാർ, സിഡിഎസ് അംഗം പദ്മകുമാരി, എഡിഎസ് പ്രസിഡന്റ്‌ സിമി മാത്യു, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...