ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പിനിക്ക് അയച്ച കത്തിലാണ് ഈ തീരുമാനം മസ്‌ക് അറിയിച്ചിരിക്കുന്നത്. 44 ബില്യണ്‍ യുഎസ് ഡോളറിന് ട്വിറ്ററിനെ വാങ്ങാന്‍ തയ്യാറാണെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ഓഹരി വില നിശ്ചയിച്ച്‌ വാങ്ങാന്‍ തീരുമാനമായ ശേഷം കരാറില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച്‌ ട്വിറ്റര്‍ മസ്‌കിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

54.20 ഡോളര്‍ (4415) നിരക്കിലാണ് ഓഹരി വാങ്ങുന്നതെന്ന് ട്വിറ്റര്‍ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കരാറില്‍ നിന്ന് പിന്മാറുന്നതിന് മുന്‍പ് ധാരണയായ അതേ വിലയാണ് ഇത്. ഈ വര്‍ഷം ജൂലൈയിലാണ് കരാറില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മസ്‌കുമായി നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ട്വിറ്റര്‍. മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ടെസ്ലയുടെ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞിരുന്നു.

ട്വിറ്റര്‍ വാങ്ങാനുള്ള മസ്‌കിന്റെ തീരുമാനത്തിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരിവില കുതിച്ചുകയറി. വ്യാജ അക്കൗണ്ടുകള്‍ മാറ്റി സ്വതന്ത്ര മാധ്യമമായി ട്വിറ്ററിനെ മാറ്റുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ട്വിറ്ററിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മസ്‌ക് പിന്മാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...