ഇനി ടെക്സ്റ്റും കോളുകളും എക്സിലൂടെ മാത്രം ; ഇലോണ്‍ മസ്‌ക്

For full experience, Download our mobile application:
Get it on Google Play

ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുന്നതായി അറിയിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ സന്ദേശങ്ങള്‍, ഓഡിയോ, വീഡിയോ കോളുകള്‍ എന്നിവയ്ക്കായി എക്‌സ് പ്ലാറ്റ്ഫോം മാത്രമേ ഉപയോഗിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിന്റെ ഓഡിയോ, വീഡിയോ കോളിംഗ് സൗകര്യങ്ങളെ പ്രമോട്ട് ചെയ്യുന്നതിനായുള്ള നീക്കമായിട്ടാണ് മസ്‌കിന്റെ ഈ നീക്കത്തെ ടെക് ലോകം കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ ഫീച്ചറുകള്‍ ആദ്യം പുറത്തിറക്കിയത്. അന്നുമുതല്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന് മസ്‌ക് സജീവമായി ശ്രമിക്കുകയാണ്.

മസ്‌കിന്റെ പോസ്റ്റിനോട് നിരവധി ഉപയോക്താക്കള്‍ എക്സിലൂടെ പ്രതികരിച്ചിട്ടുണ്ട്. ‘ഞാന്‍ ഇനി ടെക്സ്റ്റ് അയയ്ക്കുന്നതിന് എന്റെ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ എന്റെ ബ്രെയിന്‍ വേവുകളും ന്യൂറല്‍ ഫ്‌ലോങ്ക് ലിങ്കുമാണ് ഉപയോഗിക്കുന്നത് എന്ന് 2027-ല്‍ ഇലോണ്‍ പറയും,’ ഒരു ഉപയോക്താവ് കുറിച്ചു. ‘ബാങ്ക് ഇടപാടുകള്‍ക്കായി നിങ്ങള്‍ക്ക് എവിടെ നിന്ന് ഒടിപി ലഭിക്കും,’ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ സംശയം. അതേസമയം ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചാര്‍ട്ടുകളില്‍ എക്‌സ് ഒന്നാമതെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...