പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് ഇത്രയും താഴ്ത്തിയ മറ്റൊരാളില്ല ; മോദിക്കെതിരെ തുറന്നടിച്ച് മൻമോഹൻ സിങ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. വിദ്വേഷപ്രസംഗങ്ങളിലൂടെ പൊതുഭാഷണത്തിന്റെയും പ്രധാനമന്ത്രിപദത്തിന്റെയും അന്തസ്സ് താഴ്ത്തിയ മറ്റൊരാളുണ്ടാവില്ലെന്ന് മൻമോഹൻ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവെച്ചുകൊണ്ട് ഇത്രയും വിദ്വേഷജനകവും പാർലമെന്ററി വിരുദ്ധവും പരുഷവുമായ വാക്കുകൾ പ്രയോഗിച്ചിട്ടില്ല.

ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞാൻ രാഷ്ട്രീയ പ്രഭാഷണങ്ങൾ ശ്രദ്ധാപൂർവം പിന്തുടർന്നിരുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. അത് പൂർണമായും ഭിന്നിപ്പിക്കുന്ന രീതിയിലാണ്. എന്നെക്കുറിച്ച് ചില തെറ്റായ പ്രസ്താവനകളും അദ്ദേഹം നടത്തി. ജീവിതത്തിൽ ഞാനൊരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽനിന്ന് വേർതിരിച്ചിട്ടില്ല. അത് ബി.ജെ.പി.യുടെ മാത്രം കുത്തകയാണ് മൻമോഹൻ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...