അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കല്‍ : അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകന്‍ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാര്‍ (26) എന്നിവരാണ് പൂച്ചാക്കല്‍ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ജനുവരി 27 നാണ് യുവതിയെ വടുതലയിലെ വീട്ടില്‍ നിന്ന് കാണാതായത്. അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച്‌ പിന്നീട് അറിവുണ്ടായിരുന്നില്ല.

ചേര്‍ത്തല ഡിവൈ.എസ്‌പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. യുവതി വീട്ടില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കോയമ്പത്തൂര്‍, ചെന്നൈ, ബാംഗളൂരു, മുംബയ് എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് 28കാരി തിരൂര്‍ സ്വദേശിയെ പരിചയപ്പെട്ടത്. എസ്‌ഐമാരായ കെ.ജെ ജേക്കബ്, ഉദയകുമാര്‍, എഎസ്‌ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ നിസാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...