മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കെട്ടിടം പണിക്കു വന്ന ആളിന്റെ കൂടെ ഒളിച്ചോടി – യുവതിയും കാമുകനും അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

വളപട്ടണം : വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെയും യുവാവിനെയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. നാലും ഏഴും വയസുമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്. നാലുദിവസം മുന്‍പേ കാണാതായ ഇവരെ മൈസൂരില്‍ നിന്നും മടങ്ങുംവഴിയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പിന്‍തുടര്‍ന്ന് പിടികൂടിയത്.

ചാലാട് മണല്‍ സ്വദേശിനിയായ യുവതിയെയാണ് തിങ്കളഴ്ച വൈകുന്നേരം കണ്ണൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടിയത്. ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. യുവതിയുടെ കാമുകന്‍ അഴീക്കോട് ആലിങ്കല്‍ സ്വദേശി പ്രജീഷിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ചാലാട് മണലില്‍ വീടു നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് യുവതി പ്രജീഷുമായും അടുപ്പത്തിലാകുന്നത്.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനാണ്. യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടു പ്രകാരമാണ് കേസെടുത്തതെന്ന് കണ്ണൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറിയിച്ചു. ഒളിച്ചോടാന്‍ പ്രേരണ നല്‍കിയതിനാണ് കാമുകനെയും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...