മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കടയ്‌ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അനില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് യുവതി മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം നാടുവിട്ടത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലായിരുന്നു ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. രണ്ട് കുട്ടികളാണ് യുവതിയ്‌ക്കുള്ളത്. ഇതില്‍ മൂന്നര വയസ്സുള്ള മൂത്ത മകളെയാണ് അങ്കണവാടിയില്‍ ഉപേക്ഷിച്ചത്. ഇളയ കുട്ടിയെ യുവതി ഒപ്പം കൊണ്ടുപോയിരുന്നു. സംഭവത്തില്‍ കടയ്‌ക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...