ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ച് ദുബായിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ എമാർ പ്രോപ്പർട്ടീസ്

For full experience, Download our mobile application:
Get it on Google Play

ദുബായ്: ദുബായിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ എമാർ പ്രോപ്പർട്ടീസ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചു. കമ്പനി ചെയർമാന്റെ ഒരു മാസത്തെ വേതനം പൂർണ്ണമായും വേണ്ടെന്ന് വെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനി കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

സീനിയർ മാനേജർമാർക്ക് അമ്പത് ശതമാനം വേതനമാണ് ലഭിക്കുക. മിഡിൽ മാനേജ്മെന്റ് ജീവനക്കാരുടെ 40 ശതമാനം വേതനം വെട്ടിക്കുറയ്ക്കും. ജൂനിയർ എംപ്ലോയീസിന്റെ 30 ശതമാനം വേതനവും കുറയ്ക്കും. ഏപ്രിൽ ഒന്ന് മുതലുള്ള വേതനമാണ് കുറയ്ക്കുക. കമ്പനിക്ക് ഇന്ത്യയിൽ ഗുരുഗ്രാമിൽ ഓഫീസുണ്ട്. ആഗ്ര, ലഖ്‌നൗ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ റസിഡൻഷ്യൽ പ്രോപ്പർട്ടിയുണ്ട്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംജിഎഫ് കമ്പനിയുമായി നേരത്തെ എമാർ ഗ്രൂപ്പ് യോജിച്ച് പ്രവർത്തിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....