കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും നുണകള്‍ പറയുന്നെന്ന് അല്‍മായ കമ്മീഷന്‍. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാനരഹിതവുമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണ്. നിരര്‍ഥക ന്യായീകരണങ്ങള്‍ക്കു പകരം മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരായ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.