കോന്നിയില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ മഴക്കെടുതി സാഹചര്യം വിലയിരുത്താനും  അടിയന്തിര സാഹചര്യങ്ങളെ നേരിടാനും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കോന്നിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ പഞ്ചായത്തുകളും സജ്ജമായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.

ക്യാമ്പുകളുടെ നടത്തിപ്പ്, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക് സംബന്ധിച്ച വിവരങ്ങള്‍, പോലീസ്, ഫയര്‍ഫോഴ്സ്,  സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു യോഗം ചേരണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള പ്രാദേശങ്ങളില്‍ വില്ലേജ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

കോന്നി താലൂക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എയോടൊപ്പം ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. നവനീത്, രേഷ്മ മറിയം റോയ്, ആര്‍. മോഹനന്‍ നായര്‍, പി.ആര്‍. പ്രമോദ്, കുട്ടപ്പന്‍, ചന്ദ്രിക സുനില്‍, സജി കുളത്തുങ്കല്‍, ഷീല കുമാരി ചാങ്ങയില്‍, സുലേഖ വി നായര്‍, കലഞ്ഞൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, കോന്നി തഹസില്‍ദാര്‍ രാം ദാസ്, കോന്നി ഡി വൈ എസ് പി ബൈജു കുമാര്‍, താലൂക്കിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍, താലൂക്കിലെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍ ഫോഴ്‌സ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...