കോട്ടയം നഗരസഭാ സോണൽ ഓഫീസിന്‍റെ കോൺക്രീറ്റ് ഇളകി വീണ് ജീവനക്കാരന് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം നഗരസഭാ സോണൽ ഓഫീസിന്‍റെ കോൺക്രീറ്റ് ഇളകി ജീവനക്കാരന്‍റെ തലയിൽ പതിച്ചു. കൂമാരനല്ലൂർ ഓഫീസിലെ സൂപ്രണ്ട് ശ്രീകുമാറിനാണ് കോൺക്രീറ്റ് വീണ് പരുക്കേറ്റത്. ബുധനാഴ്ച്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടയിലാണ് ഓഫീസിന്‍റെ കോൺക്രീറ്റ് ഇളകി താഴേക്ക് വീണത്. ഈ സമയം സീറ്റിലുണ്ടായിരുന്ന സൂപ്രണ്ട് ശ്രീകുമാറിന്‍റെ തലയിലാണ് കോൺക്രീറ്റ് വീണത്. കാലപഴക്കവും, അറ്റകുറ്റപ്പണി നടത്താതുമാണ് കോൺക്രീറ്റ് ഇളകി വീഴാൻ കാരണം. സ്വന്തം ജീവനക്കാരുടെ ജീവന് വിലകൽപ്പിക്കാത്ത നഗരസഭ എങ്ങനെ നഗരസഭാ പരിധിയിലെ ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിൽ വ്യാപക ക്രമക്കേടാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കോൺക്രീറ്റ് തകർന്നുവീണ് ജീവനക്കാരന് പരിക്കേറ്റിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...