നിലയ്ക്കലിലെ ദേവസ്വം മെസിലെ സ്ഥിരം മെനുവിനെതിരേ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

നിലയ്ക്കല്‍ : ദേവസ്വം മെസിലെ സ്ഥിരം മെനുവിനെതിരേ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ രംഗത്ത്. ഇവിടെ നിന്ന് നല്‍കുന്ന ഭക്ഷണം വളരെ മോശമാണെന്നാണ് പരാതി. ഇതോടെ മെസ് ജീവനക്കാരുമായി കലഹവും പതിവായി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാര്‍ക്ക് പുറമേ ശുചീകരണ തൊഴിലാളികള്‍, പാര്‍ട്ട്‌ടൈം ജീവനക്കാര്‍ എന്നിവരടക്കം രണ്ടായിരത്തോളം പേരാണ് ദേവസ്വം മെസില്‍ നിന്ന് ദിവസേന ഭക്ഷണം കഴിക്കുന്നത്. ഉപ്പുമാവാണ് സ്ഥിരം പ്രഭാതഭക്ഷണം. അതിന് രുചിയില്ലെന്നതാണ് പ്രധാനപ്പെട്ട പരാതി. ഉച്ചയ്ക്കും രാത്രിയിലും കിട്ടുന്ന ഭക്ഷണത്തിനും തീരെ ഗുണനിലവാരമില്ലെന്നാണ് പരാതി. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ദേവസ്വം താല്‍ക്കാലിക ജീവനക്കാരും ദേവസ്വം മെസ് ജീവനക്കാരുമായി തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. മഴയും വെയിലും പൊടിയുമേറ്റ് പ്രതികൂല കാലാവസ്ഥയില്‍ ത്യാഗം സഹിച്ച് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്ല ഭക്ഷണമെങ്കിലും നല്‍കണമെന്നാണ് ആവശ്യം. ഈ രീതിയില്‍ ഭക്ഷണം നല്‍കിയാല്‍ സംഘര്‍ഷം തുടരാനുള്ള സാധ്യതയും ഏറെയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....