അനൂകൂല്യങ്ങള്‍ നിഷേധിച്ച് ജീവനക്കാരെ വൈറ്റ്കോളര്‍ ബെഗേഴ്സ് ആക്കി – എന്‍.ജി.ഒ അസ്സോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വൈറ്റ് കോളർ ബെഗേഴ്സ് എന്ന് വിളിച്ച് അധിഷേപ്പിച്ചതിനെതിരെ എൻ ജി ഒ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ, ഡി എ കുടിശ്ശിക, മെഡിസിപ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചു കൊണ്ട് ജീവനക്കാരെ സർക്കാർ ദാരിദ്രത്തിലേക്ക് തള്ളിവിടുന്നതിനെതിരെയും, നിരന്തരമായ അധിഷേപങ്ങൾക്കെതിരെയും ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ ജി ഒ അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അറിയിച്ചു.

കൂടാതെ ആയുർവേദ വകുപ്പ് ജീവനക്കാർക്കെതിരെ എം എൽ എ നടത്തിയ അധിക്ഷേപം പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ് വിനോദ് കുമാർ, ഷിനോയി ജോർജ്, ജില്ലാ ട്രഷറർ ഷിബു മണ്ണടി, ഭാരവാഹികളായ ബിജു ശാമുവേൽ, ഷൈനു ശാമുവേൽ, തട്ടയിൽ ഹരികുമാർ, പി.എസ് മനോജ് കുമാർ, ജി ജയകുമാർ, അബു കോശി, വിഷ്ണു സലിംകുമാർ, ദിലീപ് ഖാൻ, വിനോദ് മിത്രപുരം, പിക്കു വി സൈമൺ, ഷാജൻ.കെ, അനിൽ കുമാർ.ജി, അനു കെ അനിൽ കുമാർ, സജീവ് റാവുത്തർ,അനിൽ കുമാർ.ബി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...