നായാട്ടിനിടെ വെടിയേറ്റ് സംഘത്തിലെ യുവാവിന് ​ഗുരുതര പരിക്ക് : മലപ്പുറത്ത് രണ്ട് പേ‍ർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയുതിര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ രണ്ട് പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിലാണ് ഒരുമിച്ച് നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വെടിയേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്തഫ(38)ക്കാണ് വെടിയേറ്റത്. സംഭവത്തില്‍ സുഹൃത്തുക്കളായ മങ്കട കൂട്ടില്‍ സ്വദേശി പറമ്പത്ത് ഇബ്രഹീം(58), മങ്കട കര്‍ക്കിടകം സ്വദേശി മേലേടത്ത് സുനീര്‍ അലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സിഐ എ സജിത്ത്, പെരിന്തല്‍മണ്ണ ഡന്‍സാഫ് സംഘത്തിലെ എസ്ഐ സി പി മുരളി, അന്വേഷണ ഉദ്യോഗസ്ഥരായ എന്‍ ടി കൃഷ്ണകമാര്‍, എം മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്ത് രഞ്ജിനി ഹരിദാസ്

0
ന്യൂഡൽഹി : നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി...

തൃക്കാക്കരയിൽ കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിച്ചതാതി പരാതി

0
കൊച്ചി: കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ...

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാ‍‍ർ

0
കൊച്ചി: ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധവുമായി ടാക്സി...