പത്തനാപുരത്തെ ജ്വാല്ലറിയിൽ മോഷണശ്രമം ; കുറുവ സംഘമെന്നു സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പത്തനാപുരം പട്ടണത്തിലെ ജ്വാല്ലയിൽ മോഷണശ്രമം. സംഭവത്തിനു പിന്നിൽ തമിഴ്‌നാട്ടിൽനിന്നെത്തിയ കുറുവ സംഘമെന്നു സംശയിക്കുന്നതായി പോലീസ്. വിനായക ജ്വാല്ലറിയുടെ ഷട്ടറിന്റെ മൂന്നു പൂട്ടുകൾ കുത്തിപ്പൊളിച്ചശേഷം അകത്തെ വാതിലിന്റെ പൂട്ടു തകർക്കാനുള്ള ശ്രമം വിഫലമായതോടെയാണ് മോഷണശ്രമം പാളിയത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കാറിൽ രണ്ടുപേർ ജ്വാല്ലറിക്കുമുന്നിൽ വന്നിറങ്ങുന്നത് സ്ഥാപനത്തിലെയും സമീപ കടകളിലെയും സി.സി.ടി.വി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. ജ്വാല്ലറിയിലെ ക്യാമറ തുണികൊണ്ടു മറച്ചശേഷമായിരുന്നു മോഷണശ്രമം. ഏറെനേരത്തെ ശ്രമം പരാജയപ്പെട്ടതോടെ സംഘം കാറിൽ മടങ്ങുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശങ്ങളിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പത്തനാപുരം പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...