ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു ; കൊല്ലത്ത് കൊടിക്കുന്നിലിനെതിരെ വ്യാപക പോസ്റ്ററുകൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും വ്യാപക പോസ്റ്ററുകൾ. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്‍റായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്.

ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. രാജേന്ദ്രപ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്.

പ്രസിഡന്‍റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ ഇത് തറവാട് സ്വത്തല്ലെന്നും കോൺഗ്രസിന്‍റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍  എന്ത് കാര്യമെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. സിറ്റി മണിയന്‍റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട എന്നും പോസ്റ്റിറില്‍ പരിഹാസമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...