മാവേലിക്കര ഗവ. ടിടിഐ വളപ്പിലെ ഒഴിഞ്ഞ കെട്ടിടം അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : പതിറ്റാണ്ടുകൾ പഴക്കമുള്ള മാവേലിക്കര ഗവ. ടിടിഐ വളപ്പിലെ ഒഴിഞ്ഞ കെട്ടിടം അപകടാവസ്ഥയിൽ. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ ഏതാനും വർഷങ്ങളായി ക്ലാസുകൾ പ്രവർത്തിക്കുന്നില്ല. മേൽക്കൂര പലയിടത്തും തകർന്നും ഓടുകളുടെ സ്ഥാനം മാറിയുമുള്ള കെട്ടിടത്തിന്റെ മേൽക്കൂര ശക്തമായ മഴയും കാറ്റുമുണ്ടായാൽ തകർന്നുവീഴാൻ സാധ്യത ഏറെയാണ്. മാവേലിക്കര ഗവ. ടിടിഐ പഴയ ബേസിക് ട്രെയിനിങ് സ്കൂളാണ്. 1909-ൽ സ്ഥാപിച്ച സ്കൂളിന് പ്രധാന റോഡിന്റെ കിഴക്കും പടിഞ്ഞാറും കെട്ടിടങ്ങളുണ്ട്. പ്രീപ്രൈമറി, എൽപി, യുപി വിഭാഗങ്ങളും ഒന്നും രണ്ടും വർഷ ടിടിഐ കോഴ്‌സും ഇവിടെയുണ്ട്.

പിഞ്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടിയും ഒരു മുറിയിൽ പ്രവർത്തിക്കുന്നുണ്ട്. യുപി വിഭാഗവും അങ്കണവാടിയും പ്രവർത്തിക്കുന്ന കിഴക്കുഭാഗത്തെ ഇരുനിലക്കെട്ടിടത്തിനു സമീപമാണ് അപകടാവസ്ഥയിലുള്ള കെട്ടിടമുള്ളത്. കെട്ടിടത്തിനു സമീപത്തേക്കു പോകരുതെന്ന് വിദ്യാർഥികൾക്ക് അധ്യാപകർ കർശന നിർദേശം നൽകിയിട്ടുണ്ട്. റോഡിനു പടിഞ്ഞാറുവശത്തെ കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള ഹാൾ മഴയുള്ളപ്പോൾ ചോർന്നൊലിക്കുന്നതാണ്. ഇതു പരിഹരിക്കുന്നതിനായി മേൽക്കൂരയിൽ ഓടിനു മുകളിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്. സുരക്ഷിതത്വക്കുറവ് മൂലം ഈ ഭാഗത്തെയും ക്ലാസുകൾ മറ്റിടങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഒരുകാലത്ത് എല്ലാ ക്ലാസ്‌മുറികളിലും കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന് പഠിച്ച സ്കൂളിൽ ഇപ്പോൾ പ്രീപ്രൈമറി, എൽപി, യുപി ക്ലാസുകളിലായി 72 കുട്ടികളും രണ്ടുവർഷ ടിടിഐ ക്ലാസുകളിൽ 80 വിദ്യാർഥികളുമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...