Saturday, April 19, 2025 9:00 am

ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ  ഉദ്ഘാടനം കെ യു ജനീഷ് കുമാർ നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ സാമൂഹിക ഭൂപടത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് ദിശാബോധം പകർന്ന ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ  ഉദ്ഘാടനം  അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. ഇതോടൊപ്പം പാലിയേറ്റീവ് ദിനാചരണവും നടന്നു.

കഴിഞ്ഞ എട്ടു വർഷമായി കോന്നി, മലയാലപ്പുഴ, പ്രമാടം, വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ 600 ഓളം കിടപ്പ് രോഗികളുടെ പരിചരണം നടത്തിവരികയാണ് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി. കൂടാതെ ഭക്ഷണ കിറ്റുകളും നല്‍കുന്നുണ്ട്.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ്  ശ്യാംലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ എൻ നവനിത്, രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗ്ഗീസ് ബേബി, സുജാത അനിൽ , രാഹുൽ വെട്ടൂർ, സൊസൈറ്റി ട്രഷറർ അഡ്വ.ടി എൻ ബാബുജി, സെക്രട്ടറി കെ.എസ് ശശികുമാർ, ടി രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ പ്രമാടം സ്വദേശി സുകുമാരപണിക്കർ മരുമകൾ മീന ശ്രീജിത്തിന്റെ  ആദ്യ വേതനം സാന്ത്വന പ്രവർത്തനങ്ങൾക്കായി ജനിഷ് കുമാർ എം എൽ എ യ്ക്ക് കൈമാറി. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രീകരിച്ച രൂപം നൽകാൻ പുതിയ ഓഫീസ് ഉപകരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ ജൂണിൽ വിക്ഷേപിക്കും

0
ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും...

ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

0
ന്യൂഡൽഹി: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു....

പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ

0
കോഴിക്കോട് : വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച...