സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന 2020-21 വര്‍ഷം ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള ടാബ്ലറ്റുകളും (64), ജില്ലാ ഓഫീസിനും ബിആര്‍സികള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്(24), പ്രിന്റര്‍(12) എന്നിവ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചുവരെ. ഫോണ്‍ 04692600167, 9747823997. വെബ്സൈറ്റ് www.etenders.kerala.gov.in

ക്വട്ടേഷന്‍ ക്ഷണിച്ചു
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) പത്തനംതിട്ട ജില്ലാ ഓഫീസിലെ ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി 2016 നോ അതിനു ശേഷമോ ഉളള ടാക്സി രജിസ്ട്രേഷന്‍ കാര്‍ ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 28 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കാം. സ്വിഫ്റ്റ് ഡിസൈര്‍, ടൊയോട്ടാ എറ്റിയോസ്, മഹേന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം: പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു), തോംസണ്‍ കൊമേഴ്സ്യല്‍ ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട, ഇ മെയില്‍: [email protected], ഫോണ്‍ നം. 9446097366.

ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍
ആറന്മുള നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ബേക്കറി, ബോര്‍മ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് ഈ മാസം ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോസ്റ്റാക്) പരിശീലനം നടത്തും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ഈ മാസം 23 ന് മുമ്പായി അപേക്ഷ നല്‍കണം. ഒരു സ്ഥാപനത്തില്‍ നിന്നും ഒരാളെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ആറന്മുള ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8943346539.

അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ കുട്ടികളില്‍ 2020-21 അധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ / അംഗീകൃത കോളജുകളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവരില്‍ നിന്നും ലാപ്ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തിരുവല്ല കാറ്റോടുളള ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. വിശദ വിവരങ്ങള്‍ക്ക് 0469 2603074.

സൗജന്യപരിശീലനം
ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, വീട്ടില്‍ ഊണ്, ജനകീയ ഹോട്ടല്‍ എന്നിവയ്ക്കായുള്ള സൗജന്യ പരിശീലനം എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 04682 270 244, 04682 270 243.

കര്‍ഷക വയല്‍ വിദ്യാലയം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആടുവളര്‍ത്തലില്‍ കര്‍ഷക വയല്‍ വിദ്യാലയം പദ്ധതി പുളിക്കീഴ് ബ്ലോക്കില്‍ നടപ്പാക്കുന്നു. പുളിക്കീഴ് ബ്ലോക്കില്‍ ഉള്‍പ്പെട്ടതും ഇപ്പോള്‍ ആടുവളര്‍ത്തുന്നതുമായ കര്‍ഷകര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര്‍ ഈമാസം 20 ന് ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...