പത്തനംതിട്ടയില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 120 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, അടൂര്‍, കണ്ണംകോട്) 8
2 പന്തളം (മുടിയൂര്‍ക്കോണം) 3
3 പത്തനംതിട്ട (പത്തനംതിട്ട, പേട്ട) 5
4 തിരുവല്ല (തിരുവല്ല, ആലംതുരുത്തി, തിരുവന്‍വണ്ടൂര്‍, മഞ്ഞാടി, പാലിയേക്കര, കുറ്റപ്പുഴ) 13
5 ആറന്മുള (കിടങ്ങന്നൂര്‍, ഇടയാറന്മുള, ആറന്മുള) 3
6 അയിരൂര്‍ (വെളളിയറ, പ്ലാങ്കമണ്‍) 2
7 ചെന്നീര്‍ക്കര 1
8 ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍) 2
9 ഏറത്ത് (വെളളക്കുളങ്ങര, മണക്കാല) 2
10 ഇലന്തൂര്‍ (ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 4
11 ഏനാദിമംഗലം (ഇളമണ്ണൂര്‍, പൂതംങ്കര, മാരൂര്‍) 3
12 ഇരവിപേരൂര്‍ (നെല്ലിമല) 2
13 ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, കൈതപ്പറമ്പ്) 4
14 കടമ്പനാട് (കടമ്പനാട്, മണ്ണടി) 2
15 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 3
16 കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, കൂടല്‍) 3
17 കവിയൂര്‍ 1
18 കൊടുമണ്‍ (കൊടുമണ്‍ ഈസ്‌ററ്, അങ്ങാടിക്കല്‍ സൗത്ത്, ചന്ദനപ്പള്ളി) 4
19 കോയിപ്രം (പുല്ലാട്, കുമ്പനാട്, കോയിപ്രം) 5
20 കോന്നി (മങ്ങാരം, പയ്യനാമണ്‍, ഇഞ്ചപ്പാറ, വകയാര്‍) 10
21 കോട്ടാങ്ങല്‍ 1
22 കോഴഞ്ചേരി (കോഴഞ്ചേരി) 2
23 കുന്നന്താനം 1
24 കുറ്റൂര്‍ (ഓതറ, തലയാര്‍, വെസ്റ്റ് ഓതറ) 4
25 മല്ലപ്പളളി (മല്ലപ്പളളി) 3
26 മല്ലപ്പുഴശ്ശേരി (കാഞ്ഞിരവേലി) 4
27 മെഴുവേലി 1
28 മൈലപ്ര 1
29 നാറാണംമൂഴി (കക്കുടുമണ്‍) 3
30 നെടുമ്പ്രം (നെടുമ്പ്രം, കല്ലൂങ്കല്‍) 3
31 നിരണം (നിരണം) 2
32 പളളിക്കല്‍ (പഴകുളം, പയ്യനല്ലൂര്‍, പെരിങ്ങനാട്) 3
33 പന്തളം തെക്കേക്കര (തട്ടയില്‍) 2
34 റാന്നി അങ്ങാടി 1
35 സീതത്തോട് 1
36 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, കുറിയന്നൂര്‍ ) 2
37 തുമ്പമണ്‍ (മുട്ടം. തുമ്പമണ്‍) 3
38 വളളിക്കോട് (കൈപ്പട്ടൂര്‍, നരിയാപുരം) 2
39 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശ്ശാല) 4

ജില്ലയില്‍ ഇതുവരെ ആകെ 38179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 33280 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കുളനട സ്വദേശിനി (85) 17.01.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) നാറാണംമുഴി സ്വദേശി (84) 17.01.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) 07.01.2021ന് രോഗബാധ സ്ഥിരീകരിച്ച തോട്ടപ്പുഴശേരി സ്വദേശിനി (66) 18.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1025 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31746 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6199 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5942 പേര്‍ ജില്ലയിലും 257 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 149
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 80
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 133
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 1
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 155
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 38
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 67
9 ആനിക്കാട് സിഎഫ്എല്‍ടിസി 18
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 43
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4954
12 സ്വകാര്യ ആശുപത്രികളില്‍ 283
ആകെ 5969

ജില്ലയില്‍ 12206 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4213 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3712 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 239 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 87 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20131 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 159984, 1044, 161028.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 161748, 1423, 163171.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 19166, 627, 19793.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5203, 57, 5260.
6 സി.ബി.നാറ്റ് പരിശോധന 428, 0, 428.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 347014, 3151, 350165.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1543 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4694 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2901 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.03 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 73 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 660 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ദിവസമായ ഇന്ന് മൂന്നു മണി വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 607 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...