മകരവിളക്ക് തീര്‍ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും ; ഭക്തര്‍ക്ക് പ്രവേശനം 19 വരെ മാത്രം

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് തീര്‍ഥാടനത്തിന് 19ന് രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുതിയോടെ സമാപനമാകും. 19ന് രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീര്‍ത്തനം പാടി ഒന്‍പതിന് ശ്രീകോവില്‍ നട അടയ്ക്കും. ശേഷം മാളികപ്പുറത്ത് ഗുരുതി.

അയ്യപ്പഭക്തര്‍ക്ക് 19ന് കൂടി മാത്രമെ ദര്‍ശനത്തിനുള്ള അനുമതി ഉള്ളൂ. 20ന് രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം. ശേഷം ആറുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച് പേടകവാഹകര്‍ പതിനെട്ടാംപടിയിലൂടെ പന്തളത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും. തുടര്‍ന്ന് ശബരിമലയിലുള്ള പന്തളം രാജകുടുംബാംഗങ്ങള്‍ അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാര്‍ക്കും തന്നെ പ്രവേശനം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടുപടികള്‍ ഇറങ്ങി വന്ന് ശ്രീകോവിലിന്റെ താക്കോല്‍ കൈമാറും. അങ്ങനെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് സമാപ്തിയാകും. കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകുന്നേരം തുറക്കും. 17 ന് രാത്രി നട അടയ്ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...