‘പ്രായം വെറും നമ്പറല്ലേ’ ; വൈഭവ് സൂര്യവംശിക്കായി ബിസിസിഐ സച്ചിൻ മാതൃക പിന്തുടരണമെന്ന് സുബിൻ ബറൂച്ച

For full experience, Download our mobile application:
Get it on Google Play

മുംബൈ:ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ദേശീയ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രമുഖ മെന്റർ സുബിൻ ബറൂച്ച. രാജസ്ഥാൻ റോയൽസിന്റെ ഹൈ-പെർഫോമൻസ് ഡയറക്ടറായ ബറൂച്ച, വൈഭവിനെ ടീമിലെടുക്കുന്നത് സച്ചിൻ ടെണ്ടുൽക്കറെ പാകിസ്ഥാനെതിരെ കളത്തിലിറക്കിയ പഴയ ധീരമായ തീരുമാനത്തിന് തുല്യമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ബിഹാർ സ്വദേശിയായ ഈ യുവതാരം നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തുന്ന വെടിക്കെട്ട് പ്രകടനങ്ങൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വലിയ പരിചയസമ്പത്തില്ലെങ്കിലും അവന്റെ പ്രതിഭ മറ്റാരേക്കാളും മുന്നിലാണെന്ന് ബറൂച്ച ചൂണ്ടിക്കാട്ടി.

സ്കോറും സ്ട്രൈക്ക് റേറ്റും പരിശോധിച്ചാൽ വൈഭവ് മറ്റ് താരങ്ങളെക്കാൾ ഏറെ ഉയരത്തിലാണ്. നിലവിൽ ഓപ്പണിങ് പൊസിഷനിൽ കളിക്കുന്ന താരം ടെസ്റ്റ് ടീമിൽ ലോവർ മിഡിൽ ഓർഡറിലാകും കൂടുതൽ അനുയോജ്യനെന്നും അദ്ദേഹം നിരീക്ഷിച്ചു. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ബാറ്റ് ചെയ്യുന്ന സ്ഥാനത്ത് വന്ന് അതിവേഗം റൺസ് അടിച്ചുകൂട്ടാൻ വൈഭവിന് സാധിക്കുമെന്നാണ് ബറൂച്ചയുടെ പക്ഷം. ബിസിസിഐ യുവതാരത്തിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...