മാതാപിതാക്കളെ മർദ്ദിച്ചതിന് മകനെയും സഹായത്തിനെത്തിയ ഭാര്യാപിതാവിനെയും ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : മാതാപിതാക്കളെ മർദ്ദിച്ചതിന് മകനെയും സഹായത്തിനെത്തിയ ഭാര്യാപിതാവിനെയും ഏനാത്ത് പോലീസ് അറസ്റ്റുചെയ്തു. ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗര നിവാസിൽ സുധാകരൻ, സുലജ എസ്.നായർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകൻ സന്ദീപ്, ഇയാളുടെ ഭാര്യാപിതാവ് കിരൺ എന്നിവരെയാണ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. സന്ദീപും സുധാകരനുമായി കുറച്ചുനാളായി പ്രശ്നം നിലനിന്നിരുന്നു. സന്ദീപ് ഭാര്യയുടെ സ്വദേശമായ ചേർത്തലയിലാണ് നിലവിൽ താമസിക്കുന്നത്.

വൈകിട്ട് ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമായി സന്ദീപ് ഏനാത്തെ വീട്ടിൽ വന്നശേഷം അച്ഛനും അമ്മയുമായി പ്രശ്നമുണ്ടായി. തർക്കത്തിനിടെ സുധാകരനെ ദിവാൻകോട്ടിൽനിന്ന്‌ വലിച്ചുതാഴെയിട്ടശേഷം സന്ദീപ് തലയ്ക്കും മറ്റും ഇടിച്ചതായി പരാതിയിൽ പറയുന്നു. സുധാകരന്റെ നടുവിരലിന് പൊട്ടലുണ്ട്. തടയാൻ ശ്രമിച്ച സുലജയുടെ നെഞ്ചിൽ കിരൺ ഇടിച്ചു. മർദ്ദനമേറ്റ ദമ്പതിമാർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഏനാത്ത് പോലീസിൽ സുലജ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇൻസ്പെക്ടർ അമൃതസിങ്‌ നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...