ലഖ്‌നൗ : ഉത്തര്‍പ്രദേശ് ഗൂണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന. വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. വികാസ് ദുബെയുമായി കാണ്‍പൂരിലേക്ക് പോയ വാഹനം മറിഞ്ഞിരുന്നു. എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ കൊടുകുറ്റവാളിയാണ് വികാസ് ദുബെ.
കഴിഞ്ഞദിവസം വികാസ് ദുബെയുടെ മൂന്ന് അനുയായികളെ പോലീസ് വെടിവച്ച് കൊന്നിരുന്നു. വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ക്ഷേത്ര പരിസരത്ത് വച്ച് മധ്യപ്രദേശ് പോലീസ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഉത്തര്‍പ്രദേശ് പോലീസിന് കൈമാറി. തിരിച്ചു കാണ്‍പൂരിലേക്ക് കൊണ്ടുവരവെയാണ് ഹൈവേയില്‍ പോലീസ് വാഹനം മറിഞ്ഞതും വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതും. ഈ വേളയില്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.