കൈയേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ; ഹിന്ദുഐക്യവേദി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൈയേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഏക്കറുകണക്കിന് ക്ഷേത്രഭൂമികള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം വിലയിരുത്തി. ക്ഷേത്രഭൂമി അദാലത്തിലൂടെ പട്ടയം കൊടുക്കുന്നത് ഭൂമാഫിയകളെ സഹായിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രവണതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അദാലത്തിലൂടെ നാല് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള അനധികൃത കൈയേറ്റ കൈവശഭൂമികളാണ് അദാലത്തിലൂടെ പരിഗണിക്കുന്നത്. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കുവാനോ എതിര്‍കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കാനോ സമയം നല്‍കാതെയാണ് വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുന്നത്.

സാധാരണ ദേവസ്വം ഭൂമി കൈയേറ്റ വിഷയങ്ങള്‍ അദാലത്തുകളിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല, കോടതിയില്‍ രേഖകള്‍ പരിശോധിച്ചാണ് വിധി പുറപ്പെടുവിക്കാറുള്ളത്. അതുകൊണ്ടുതന്നെ പല ക്ഷേത്രഭൂമികളും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കുന്നതിനും ക്ഷേത്രഭൂമികള്‍ ബലംപ്രയോഗിച്ച്‌ പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ക്കെതിരായും മലബാര്‍ കേന്ദ്രീകരിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലായി പഞ്ചായത്ത്, താലൂക്ക്, ജില്ലാതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും മേയ് 27, 28, 29 തീയതികളില്‍ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനും യോഗം തീരുമാനിച്ചു.

എറണാകുളം തൊഴിലാളി പഠന ഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം സംസ്ഥാന രക്ഷാധികാരി കെ.എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി ബാബു, പി.സുധാകരന്‍, സംഘടനാ സെക്രട്ടറി സി.ബാബു, ആര്‍എസ്‌എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍, പ്രാന്ത സഹകാര്യവാഹ് ടി.വി പ്രസാദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...