പത്തനംതിട്ട : ജെ അർജ്ജുൻ രചിത കാവ്യ സമാഹാരമായ അക്വേറിയത്തിൽ അകപ്പെട്ട പള്ളത്തി മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ഡോ.ഷൈനി തോമസ് പുസ്തകം ഏറ്റു വാങ്ങി. ചെറിയനാട് അരിയന്നൂർശ്ശേരി എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന യോഗത്തിൽ പി.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായി. സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ മുഖ്യാതിഥിയായി. കെ.എസ്.സി.എം.സി ചെയർമാൻ എം.എച്ച് റഷീദ്, മുൻ എംഎൽഎ ആർ.രാജേഷ്, രേഖ ആർ താങ്കൾ, ശ്രീനാഥ് സേതു മാധവൻ, കെ.പി മനോജ് മോഹൻ, ജി.വിവേക്, കെ.എൻ സുരേഷ്, സുനി രാജൻ, ബിനു സെബാസ്റ്റ്യൻ, വേണു ജി സുകൃതം എന്നിവർ സംസാരിച്ചു. ഒ.ടി ജയമോഹൻ സ്വാഗതവും മുരളിധരക്കുറുപ്പ് നന്ദിയും പറഞ്ഞു.
‘അക്വേറിയത്തില്‍ അകപ്പെട്ട പള്ളത്തി’ കാവ്യ സമാഹാരം മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു
RECENT NEWS
Advertisment



























