ഇടുക്കി പരുന്തുംപാറയിലെ കൈയേറ്റം ; പീരുമേട് താലൂക്കിലെ മൂന്ന് വില്ലേജുകളിൽ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വിവാദമായ പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കാൻ അപൂർവ നടപടിയുമായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. കൈയേറ്റമൊഴിപ്പിക്കുന്നതിന് മുന്നോടിയായി പീരുമേട് താലൂക്കിലെ മൂന്ന് വില്ലേജുകളിൽ രണ്ട് മാസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങളിൽ ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163ാം വകുപ്പ് പ്രകാരം ഇന്നലെ മുതൽ മേയ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിൽ ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ക്രമസമാധാന സ്ഥിതി കൈകാര്യം ചെയ്യുന്നതിനായി പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചു. ഈ സ്ഥലങ്ങളിൽ സർക്കാർ ഭൂമിയിൽ യാതൊരുവിധത്തിലുള്ള അനധികൃത കൈയേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...