കോന്നി മെഡിക്കൽ കോളജിനു സമീപം നടക്കുന്ന ഭൂമി കയ്യേറ്റം ; സമരപരിപാടികളുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിനു സമീപം  ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും ഇതിന്റെ പിന്നിൽ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സൂരജ് പറഞ്ഞു.

വി.എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷർ മോഹൻദാസ് ചിറയിൽ, മഹിളാ മോർച്ചാ ഭാരവാഹി ഗീതാ സനൽ, അഖിൽ ആർ എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിർത്തി നിർണ്ണയിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അലംഭാവം തുടരുവാനും കയ്യേറ്റക്കാരെ സഹായിക്കുവാനുമാണ് ഇനിയും ഭാവമെങ്കില്‍ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുവാന്‍ ബി.ജെ.പി തയ്യാറാകുമെന്നും  വി.എ സൂരജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...