മു​ത​ല​മ​ട​യി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​യാ​യ യു​വ​തി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​യാ​യ യു​വ​തി മ​രി​ച്ചു. മാ​മ്പള്ളം പാ​റ​മേ​ട് കൃ​ഷ്ണ​ന്റെ  മകള്‍ ആ​തി​ര​യാ​ണ് (20) മ​രി​ച്ച​ത്. ജ​നി​ച്ച​ത്​ മു​ത​ല്‍ കാ​ലു​ക​ള്‍​ക്ക് ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ​യാ​ണ് മ​ര​ണം.

ചെ​റു​പ്പം മു​ത​ല്‍ മാ​വി​ന്‍​തോ​ട്ട​ങ്ങ​ളി​ലാ​ണ് കൃ​ഷ്ണ​ന്റെ  ജോ​ലി. വി​വാ​ഹ സ​മ​യ​ങ്ങ​ളി​ലെ​ല്ലാം തോ​ട്ട​ങ്ങ​ളി​ല്‍ കീടനാശി​നി ത​ളി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു​വെ​ന്ന്​ കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ​പ്പോ​ഴും തോ​ട്ട​ങ്ങ​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഭാ​ര്യ ക​മ​ല​വും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​ണ്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ച്ച​താ​ണ് ആ​തി​ര​യു​ടെ ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മെ​ന്ന് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്റ് ​ നീ​ള​പ്പാ​റ മാ​രി​യ​പ്പ​ന്‍ പ​റ​ഞ്ഞു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​റി​ന് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന്  പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​തി​ര​ക്ക്​ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മൂ​ല​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​തെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ത​ദേ​ഹം തൊ​ട്ടി​യ​ത്ത​റ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി​മാ​ര്‍: അ​ഞ്​​ജി​ത, അ​നി​ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...