നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.സി.വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ ആണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. മുതിര്ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും  രമേശ് ചെന്നിത്തലയ്ക്കും സ്ഥാനാര്‍ത്ഥികളാകാന്‍ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് വേണുഗോപാല്‍ അറിയിക്കുകയായിരുന്നു.

എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ്  കെ സി വേണുഗോപാല്‍ ഈ പ്രഖ്യാപനം നടത്തിയത്. നേമത്തും വട്ടിയൂര്‍ക്കാവിലും തനിക്ക് വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
നേമത്ത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ആണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. അവരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇവര്‍ക്ക് സമ്മതമല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും ഇവിടെ സ്ഥാനാര്‍ഥി. കൂടാതെ നേമത്തേക്ക് കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...