എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായ വിതരണം ഊർജിതമാക്കി : 111.46 കോടി നൽകി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയില്‍ ജൂണ്‍ 30 വരെ സുപ്രീം കോടതി വിധിപ്രകാരം 2972 ദുരിത ബാധിതര്‍ക്ക് 111.46 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.
430 ദുരിത ബാധിതര്‍ ഇനിയും അപേക്ഷ നല്‍കാന്‍ ബാക്കിയുണ്ട്. ഇവര്‍ എത്രയും വേഗം മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കി ധനസഹായം കൈപ്പറ്റണം കൂടുതല്‍ വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കും.

ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്ക് പൊതുവായി വിവരം നല്‍കുന്നതിന് ജൂലൈ ഏഴിന് പബ്ലിക് നോട്ടീസ് നല്‍കും. ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ധനസഹായം ആവശ്യമില്ലാത്തവര്‍ രേഖാമൂലം ആ വിവരം അറിയിച്ച്‌ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചു മുതല്‍ പത്തുശതമാനത്തോളം പേരെ ലഭ്യമായ മേല്‍ വിലാസത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനായി ആ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ ലഭ്യമായ വീട്ടുവിലാസത്തിലേക്ക് പോകുകയോ ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ താലൂക്ക് ടീമിന് വാഹനം നല്‍കിയെങ്കിലും ലഭ്യമായ വിലാസത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരിച്ചവരുടെ കേസുകളില്‍ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ക്ക്‌ എല്ലാ നിയമപരമായ അവകാശികളുടെയും സമ്മതം സഹിതം അപേക്ഷിച്ചാല്‍ ധനസഹായം അനുവദിക്കുന്നതാണ്.കൂടുതല്‍ അപേക്ഷ കെട്ടിക്കിടക്കുന്ന വില്ലേജ് ഓഫീസുകളില്‍ താലൂക്ക് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍മാരെ താലൂക്ക് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...