ഒരാള്‍ക്ക് കൂടി തെരുവ്നായയുടെ കടിയേറ്റു ; നഗരസഭയില്‍ പ്രതിഷേധം ശക്തo

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട്: നഗരസഭയുടെ വിവിധ മേഖലകളില്‍ പേപ്പട്ടി ആക്രമണം ഉണ്ടാവുകയും തെരുവുനായ ശല്യം അതിരൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭ നടപടി വേഗത്തിലാക്കണമെന്നാവശ്യം ശക്തമാകുന്നു. പ്രദേശത്ത് ഒരാള്‍ക്ക് കൂടി നായയുടെ കടിയേറ്റു. പെരിമ്പടാരി ഗോവിന്ദപുരം കുനിയന്‍കാട്ടില്‍ ശരത്തിനാണ് (32) കടിയേറ്റത്. ബൈക്കില്‍ പോകുകയായിരുന്ന ശരത്തിനെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രണ്ടുപേര്‍ക്കും കടിയേറ്റിരുന്നു.

തെരുവുനായ ശല്യത്തിനെതിരെ നഗരസഭയില്‍ പ്രതിഷേധം ശക്തമായി. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി തെരുവ് നായയുടെ കടിയേറ്റ അനില്‍ബാബുവിനെയും കൊണ്ട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ജനങ്ങളാകെ പരിഭ്രാന്തിയിലാണെന്നും നായ്ക്കളെ പിടികൂടാന്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ഈ വിഷത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും നായ്ക്കളെ പിടികൂടുന്ന വിദഗ്‌ധര്‍ക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നുമുള്ള നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ എന്നിവരുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....