എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ ഉപകരണം : എം.ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേന്ദ്ര സര്‍ക്കാരിന്‍റെ  രാഷ്ട്രീയ ഉപകരണം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന്  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തില്‍ കേരളത്തിലെ സര്‍ക്കാരിലെ ഭരണ രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്നും രവിശങ്കര്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്നതിനാണ് കേസിന്‍റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ശിവശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്. കേസിന്‍റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതം ആണ്. കേസിന്‍റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ആണ് സ്വപ്നയുടെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...