കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തില്‍ വ്യവസായിയില്‍‌ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറസ്റ്റില്‍. ഇരുപതിനായിരം രൂപയും സ്കോച്ച് വിസ്കിയുമാണ് എന്‍ജിനീയര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഇ.ടി.അജിത്കുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. പതിനാലു കോടി രൂപ മുടക്കി വ്യവസായം ചെയ്യാനിറങ്ങിയ പ്രവാസി വ്യവസായിയില്‍ നിന്നാണ് അജിത് കൈക്കൂലി വാങ്ങിയത്.

ആദ്യം അയ്യായിരം രൂപയും സ്കോച്ച് വിസ്കിയും അജിത് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു. പിന്നീട് ഇത് പോരെന്നും ഇരുപതിനായിരം രൂപയും സ്കോച്ചും വേണമെന്നും ആവശ്യപ്പെട്ടതോടെ വ്യവസായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ഒരുക്കിയ കെണിയില്‍ അജിത് കുടുങ്ങി.
വിജിലന്‍സ് വ്യവസായിക്ക് കൈമാറിയ നോട്ടുകള്‍ തന്നെ എന്‍ജിനീയറില്‍ നിന്ന് പരിശോധനയില്‍ കിട്ടി. വൈകിട്ട് എത്തിച്ചാല്‍ മതിയെന്ന് പറഞ്ഞ് മടക്കി കൊടുത്തതിനാല്‍ സ്കോച്ച് വിസ്കി തൊണ്ടിയായില്ല. അജിത്കുമാറിനെതിരെ മുമ്പും കൈക്കൂലി പരാതികള്‍ ഉയര്‍ന്നിരുന്നെന്നും വിജിലന്‍സ് അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...