മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്‍റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിന്‍റെ പിന്നിലിരിക്കുകയായിരുന്നു യാസിൻ.

സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിയായ പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാനെ(21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ കടുവയിൽ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ കബറടക്കി. വിദ്യാർഥികളും അധ്യാപകരുമടക്കം നൂറു കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കാണാനായി വീട്ടിലും പള്ളിയിലുമെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...