തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ആന്‍ജിയോഗ്രാമിന് ഉപയോഗിക്കുന്ന ഗൈഡ് വയറിനാണ് ക്ഷാമം നേരിടുന്നത്. വിഷയം ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. ഗൈഡ് വയറിന്റെ സ്റ്റോക്ക് തീരെക്കുറവാണെന്ന സൂചിപ്പിച്ചാണ് കത്ത്. ഉടനടി ഉപകരണം വാങ്ങിയില്ലെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാം. ഉപകരണം ഉടന്‍ എത്തിക്കാന്‍ ആകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. കമ്പനികളുമായി സംസാരിച്ചിട്ടുണ്ടെന്നും കുടിശ്ശിക ഉണ്ടെങ്കിലും ഉടന്‍ ഉപകരണം എത്തിക്കാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസ്സന്‍ പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മറ്റ് വകുപ്പുകളില്‍ നിന്നും ഉപകരണക്ഷാമം സംബന്ധിച്ച പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ആശുപത്രികളിലെ ഉപകരണക്ഷാമം ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിലും സജീവ ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ സ്വന്തം ചെലവില്‍ ഉപകരണങ്ങള്‍ വാങ്ങേണ്ട സാഹചര്യമില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...