ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ടി എം പ്രമോദ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ കെ എച്ച്.ഷിജു, സ്കൂൾ പ്രൻസിപ്പാൾ എൻ ഗിരിജ, പ്രഥമാധ്യാപകൻ പി ഉദയൻ, സിനീയർ അധ്യാപിക എൻ ജി ജയന്തി, നീതു ടീച്ചർ, രമ്യ ടീച്ചർ, മാസ്റ്റർ അതുൽ എന്നിവർ സംസാരിച്ചു.

സ്വാഭാവികമായ രീതിയിൽ ഭാഷാ ശേഷി ആർജിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഭാഷയെ അടുത്ത് അറിയാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് ക്ലാസ്. അഞ്ച് ആറ് ക്ലാസുകളിലെ 50 കൂട്ടികൾ വീതം ഉൾപ്പെടുന്ന രണ്ട് ബാച്ചുകളായാണ് ക്ലാസ് നൽകുന്നത്. ഡയറ്റ്, ഡിസ്ട്രിക്ട് സെൻ്റർ ഫോർ ഇംഗ്ലീഷ് എന്നിവർക്കാണ് നടത്തിപ്പ് ചുമതല. സംസ്ഥാനത്തെ 163 സ്കൂളുകളിലാണ് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...