വിസ്മയ കാഴ്ചകളുടെ വസന്തം ഒരുക്കി കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വർണ്ണക്കാഴ്ചകളുടെയും കളിചിരികളുടെയും പുതുവസന്തമൊരുക്കി കുരുന്നുകളെ വരവേൽക്കാൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ ഒരുങ്ങി. വിദ്യാലയമുറ്റത്തെത്തുന്ന കുട്ടികൾക്കായി ആകർഷകമായ വർണ്ണചിത്രങ്ങളും, ആടാനും പാടാനും കളിക്കാനുമായി പ്രത്യേക വിനോദ ഇടങ്ങളും സ്കൂളിൽ ഒരുക്കിക്കഴിഞ്ഞു. മരണശേഷവും അഞ്ചുപേർക്ക് പുതുജീവിതം സമ്മാനിച്ച് കടന്നുപോയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാമിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
ഈ ഓർമ്മ പുതുക്കലിലൂടെ വിദ്യാലയത്തിലേക്ക് ആദ്യമായി പിച്ചവെച്ചെത്തുന്ന കുരുന്നുകൾക്ക് വേറിട്ടൊരു അനുഭവമാക്കാൻ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.

കുട്ടികളുടെ ആദ്യദിനം അവിസ്മരണീയമാക്കാൻ എല്ലാ വർഷവും വ്യത്യസ്ത പുലർത്തുന്ന ഈ വിദ്യാലയത്തിൽ, ഇത്തവണയും ഒട്ടേറെ വിസ്മയങ്ങളാണ് കാത്തിരിക്കുന്നത്. ഇൻഫ്ലാറ്റബിൾ മിക്കി മൗസ് ജൂല, ബോൻസി ബലൂൺ, ചിൽഡ്രൻസ് പാർക്ക് തുടങ്ങി വൈവിധ്യമാർന്ന കളിവിനോദങ്ങൾ കുട്ടികൾക്കായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി നിർവ്വഹിക്കും. സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൻ അലക്സാണ്ടർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ് മുഖ്യസന്ദേശം നൽകും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...