പത്തനംതിട്ട നഗരസഭ ആറാം വാർഡിൽ വിദ്യാർത്ഥി സംഗമവും പഠനോപകരണ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആറാം വാർഡിൽ വിദ്യാർത്ഥി സംഗമവും വാർഡ് കൗൺസിലറുടെ ‘കൈത്താങ്ങ്’ പദ്ധതി പ്രകാരമുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. മൈലാടുംപാറ മൂലമുറിയിൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡിലെ 160-ഓളം കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു. വാർഡ് കൗൺസിലർ ബിജി മോൾ മാത്യു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക സെഷനിൽ, ‘പഠനം എങ്ങനെ ആനന്ദകരമാക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി കരുണാകരൻ പരുത്തിയാനിക്കൽ ക്ലാസ് നയിച്ചു. മുൻ കൗൺസിലർ ജെറി അലക്സ്, സി.ഡി.എസ് മെമ്പർ സന്ധ്യാ പനയ്ക്കൽ, എ.ഡി.എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, അങ്കണവാടി അധ്യാപിക ശാന്തകുമാരി, എ.ഡി.എസ് വൈസ് പ്രസിഡന്റ് ബ്ലസി രാജു, സെക്രട്ടറി പ്രവീണ മനോജ്, ശശിധരൻ കുളത്താനിയിൽ, ജയ കലാഷ്, അരുൺ അലക്സ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...