ഇന്നവേറ്റീവ് സ്കൂൾ അവാർഡ് ; എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിന് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള റാന്നി ബിആർസിയുടെ ഇന്നവേറ്റീവ് സ്കൂൾ അവാർഡിന് എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂൾ അർഹമായി. റാന്നി ബിആർസിയിൽ നടന്ന ചടങ്ങിൽ റാന്നി ഉപജില്ല സീനിയർ സൂപ്രണ്ട് സി കെ മനോജ്, റാന്നി ബിപിസി ഷാജി എ സലാം എന്നിവർ ചേർന്ന് അവാർഡ് കൈമാറി. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് അവാർഡ് ഏറ്റുവാങ്ങി. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി തോമസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജശ്രീ എന്നിവർ പ്രസംഗിച്ചു. സമഗ്ര ശിക്ഷാ കേരളം 2022-23 സ്റ്റാർസ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവയ്ക്ക് ആവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നൽകുന്നതിനും ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് ഇന്നവേറ്റീവ് സ്കൂൾ. ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തിൽ യഥാക്രമം 5000, 10000,25000 രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് നൽകുന്നത്. പത്തനംതിട്ട ജില്ലയിലും ഒന്നാംസ്ഥാനം എണ്ണൂറാം വയൽ സ്കൂളിനാണ്. വിദ്യാലയം ആവിഷ്കരിച്ച് നടപ്പാക്കിയ തനത് പ്രവർത്തനങ്ങളായ ഇംഗ്ലീഷ് ബിനാലെ, വൈവിധ്യമാർന്ന ദിനാചാരണങ്ങൾ എന്നിവയാണ് വിദ്യാലയത്തെ ഇന്നോവേറ്റീവ് സ്കൂൾ അവാർഡിന് അർഹമാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...